പതിനാല് വർഷങ്ങൾക്ക് ശേഷം നടക്കുന്ന തൈക്കടപ്പുറം മുപ്പതിൽകണ്ടം ഒറ്റക്കോല മഹോത്സവത്തോടനു ബന്ധിച്ച് മതസൗഹാർദ്ദ ആരാധനാലയ നേതൃസംഗമം സംഘടിപ്പിച്ചു. പ്രഭാഷകൻ വി.കെ.സുരേഷ് കുമാർ കൂത്തുപറമ്പ് സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുൾ അസീസ് അഷ്റഫി പാണത്തൂർ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ കെ.വി.അമ്പാടി അധ്യക്ഷത വഹിച്ചു. ഒറ്റക്കോല മഹോത്സവത്തിൻ്റെ പ്രധാന കർമ്മി രമേശൻ മല്ലക്കര ഭദ്രദീപം കൊളുത്തി. മഹോത്സവത്തിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ച സോവനീർ – മേലേരി – പ്രകാശനം ഫോക് ലോർ ഫെല്ലോഷിപ്പ് ജേതാവ് എം.വി.തമ്പാൻ പണിക്കർ സോവനീർ ഭാരവാഹികളായ പി.പി.സുമേഷ്, ശ്യാം രഞ്ജിത് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ജനറൽ കൺവീനർ കെ.വി.പ്രിയേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
കോട്ടപ്പുറം ശ്രീ വൈകുണ്ഠ ക്ഷേത്രം പ്രസിഡണ്ട് മലപ്പിൽ സുകുമാരൻ, തൈക്കടപ്പുറം ജമാഅത്ത് സെക്രട്ടറി ടി.പി.നൂറുദ്ദീൻ ഹാജി, ശ്രീ നെല്ലിക്കാതുരുത്തി കഴകം വൈസ് പ്രസിഡണ്ട് പി വി പൊക്കൻ, സംഘാടക സമിതി വർക്കിങ്ങ് കമ്മിറ്റി ചെയർമാൻ ഓർച്ച കുഞ്ഞിക്കണ്ണൻ, വൈസ് ചെയർമാൻ എം.ഗംഗാധരൻ മാസ്റ്റർ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ മാട്ടുമ്മൽ കൃഷ്ണൻ, കൺവീനർ എം.വി. സുകുമാരൻ, വനിതാ കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണാ ഭായ് കൺവീനർ ചന്ദ്രമതി ഗംഗാധരൻ എന്നിവർ സംസാരിച്ചു.
പ്രാഗ്രാം കമ്മിറ്റി ചെയർമാൻ എം.വി. ഭരതൻ സ്വാഗതവും സംഘാടക സമിതി കൺവീനർ പി.പി.ബാബുരാജ് നന്ദിയും പറഞ്ഞു.