നീലേശ്വരം താലൂക് ആശുപത്രി, പാലക്കാട്ട് വീരപഴശ്ശി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ക്ലബ് പ്രസിഡന്റ് പി.വി.ജോബിഷിന്റെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ ടി.വി. ഷീബ ഉദ്ഘാടനം ചെയ്തു. നേത്ര ക്യാമ്പ് കോർഡിനേറ്റർ നീലേശ്വരം താലൂക് ആശുപത്രി ഓപ്തോമോളോജിസ്റ്റ് അജേഷ്, ജില്ലാ ആശുപത്രി നേത്ര രോഗ വിധഗ്ദ്ധ ഡോ : അപർണ എന്നിവർ നേതൃത്വം നൽകി. റിട്ട :ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ:സുലേഖ രാമകൃഷ്ണൻ,നാലാം വാർഡ് കൗൺസിലർ ഇ.അശ്വതി എന്നിവർ സംസാരിച്ചു.സെക്രട്ടറി പി.കെ.നിധിൻ സ്വാഗതവും ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു
Tags: camp eye treatment