The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.

ഒക്ടോബർ 2 മുതൽ 8 വരെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിൽ സംഘടിപ്പിക്കുന്ന ഉപഭോക്തൃ സേവന വാരാചരണത്തിന്റെ ഭാഗമായി കാസർകോട് ഡിവിഷൻ തല ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു. വിദ്യാനഗർ വൈദ്യുതി ഭവൻ കോൺഫറൻസ് ഹാളിൽ ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ഹരീശൻ മൊട്ടമ്മൽ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ സുരേഷ് കുമാർ എസ്.ബി.അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ഹനീഫ്.പി.കെ,തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷരായ സുബ്ബണ്ണ ആൾവ(പുത്തിഗെ), ഖാദർ ബദ്‌രിയ (ചെങ്കള) ധന്യ.എം(ബേഡഡുക്ക),സമീറ ഫൈസൽ(മൊഗ്രാൽപുത്തൂർ), ശാന്ത.ബി( ബദിയടുക്ക),ലെവിനാ മൊന്തേരോ(മഞ്ചേശ്വരം), ഹമീദ് ( കുമ്പഡാജെ),പി.മിനി(മുളിയാർ), ഫാത്തിമത്ത് റുബീന (മംഗൽപാടി), സുന്ദരി.ആർ ഷെട്ടി(മീഞ്ച), ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ.സജിത്ത് കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീപദി(ബെള്ളൂർ),വി.എസ്.ഗംഭീർ(എൻമകജെ),മാലിനി(വൊർക്കാടി), വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി,കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രിയൽ അസോസിയേഷൻ,അനന്തപുരം ഇൻഡസ്ട്രിയൽ കൺസ്യൂമേർസ് അസോസിയേഷൻ,എച്ച്.ടി. കൺസ്യൂമേർസ് അസോസിയേഷൻ, ഫെഡറേഷൻ ഓഫ് റെസിഡൻഷ്യൽ അസോസിയേഷൻ കാസർകോട്,മൈത്രി ഹൗസിംഗ് കോളനി, ഹൗസിംഗ് ബോർഡ് ഫ്ലാറ്റ് അസോസിയേഷൻ,കാളിയങ്കാട് റെസിഡൻഷ്യൽ അസോസിയേഷൻ എന്നിവരുടെ ഭാരവാഹികൾ, ഉപഭോക്താക്കൾ എന്നിവർ സംസാരിച്ചു.ചീഫ് സേഫ്റ്റി ഓഫീസർ കെ.ലത സുരക്ഷാ സന്ദേശം നല്കി. വൈദ്യുതി ബോർഡിന്റെ വിവിധ സേവനങ്ങൾ അസിസ്റ്റന്റ് എഞ്ചിനീയർ കപിൽ മോഹൻ പരിചയപ്പെടുത്തി.
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക, ഉപഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതൽ ഊഷ്മളവും വിശ്വസ്തവുമാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ വിവിധ ഉപഭോക്തൃ സൗഹൃദ പരിപാടികളാണ് കെഎസ്ഇബി ആസൂത്രണം ചെയ്തിട്ടുള്ളത്.

സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ കാസറഗോഡ് ഡിവിഷൻ തല ഉപഭോക്തൃ സംഗമത്തിൽ ഉയർന്നുവന്നു.ജീവനക്കാരുടെ അഭാവം, ഉപഭോക്താക്കളുടെ ബാഹുല്യം, വാഹനലഭ്യതക്കുറവ് തുടങ്ങിയ കാരണങ്ങളാൽ ചില ഓഫീസുകളിൽ സമയബന്ധിതമായി സേവനങ്ങൾ ഉറപ്പാക്കാൻ കഴിയുന്നില്ലെന്നും, വലിയ സെക്ഷൻ ഓഫീസുകൾ വിഭജിച്ച് പുതിയ സെക്ഷൻ ഓഫീസുകൾ ആവശ്യമാണെന്നും ജനപ്രതിനിധികളും ഉപഭോക്താക്കളും ആവശ്യപ്പെട്ടു. പ്രസരണ രംഗത്ത് ജില്ലയുടെ വടക്കൻ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മൈലാട്ടി – വിദ്യാനഗർ മൾട്ടി സർക്ക്യൂട്ട് -മൾട്ടി വോൾട്ടേജ് ലൈൻ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്നും കുറ്റിക്കോൽ, സീതാംഗോളി സബ്സ്റ്റേഷനുകൾ വേഗത്തിൽ നിർമ്മിക്കണമെന്നും അഭിപ്രായം ഉയർന്നു. സെക്ഷൻ തലത്തിൽ ഉപഭോക്തൃ സംഗമം സംഘടിപ്പിക്കണമെന്നും ജനപ്രതിനിധികളെ ഉൾപ്പെടുത്തി സെക്ഷൻ തല ഉപഭോക്തൃ സമിതി വേണമെന്നും നിർദ്ദേശമുയർന്നു. ഉന്നയിച്ച വിഷയങ്ങൾ വൈദ്യുതി ബോർഡ് ഉന്നതതലത്തിൽ ചർച്ച ചെയ്ത് ആവശ്യമായ പരിഹാരം ഉണ്ടാക്കുമെന്ന് ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എൻജിനീയർ ഹരീശൻ മൊട്ടമ്മൽ ഉറപ്പ് നല്കി.
കാസറഗോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.നാഗരാജ ഭട്ട് സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ.മനോജ് നന്ദിയും പറഞ്ഞു.

Read Previous

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി

Read Next

മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73