എഴുപത്തിഒന്നാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഹൊസ്ദുർഗ് സർക്കിൾ സഹകരണ യൂണിയൻ്റെയും നീലേശ്വരം സർവീസ് സഹകരണ ബാങ്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സഹകരണ സെമിനാർ സംഘടിപ്പിച്ചു. സംരംഭകത്വം, തൊഴിൽ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലുള്ള സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. എൻ. എസ് സി. ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള ദിനേശ് ചെയർമാൻ എം.കെ ദിനേശ് ബാബു വിഷയം അവതരിപ്പിച്ച് സംസാരിച്ചു. കാസർഗോഡ് സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ വി. ചന്ദ്രൻ മോഡറേറ്റർ ആയി സംസാരിച്ചു. മടിയൻ ഉണ്ണികൃഷ്ണൻ, കെ.പി നാരായണൻ,രവീന്ദ്രൻ കണ്ണോത്ത്, കെ.വി. സുരേഷ് കുമാർ, വൈ എം .സി . ചന്ദ്രശേഖരൻ, പി.ചന്ദ്രൻ ,പി.യു വേണുഗോപാലൻ, എം.വി. രാജീവൻ, കെ. രഘു,രാജൻ കുണിയേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡണ്ട് മഹമൂദ് കോട്ടായി നന്ദിയും രേഖപ്പെടുത്തി.