The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ബദരിയ്യ മജ്‌ലിസും ഇഫ്താർ മീറ്റും റിലീഫ് വിതരണവും സംഘടിപ്പിച്ചു.

കോട്ടപ്പുറം യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മഹ്ളറത്തുൽ ബദരിയ്യ മജ്‌ലിസും ഇഫ്താർ മീറ്റും റിലീഫ് വിതരണവും സംഘടിപ്പിച്ചു. എൻ പി അബ്ദുൽ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയിൽ അബ്ദുൽ സത്താർ ഉദ്ഘാടനം ചെയ്തു.

ബീവി ഫാത്തിമ അക്കാദമി പ്രിൻസിപ്പൽ സക്കരിയ അഹ്സനി പ്രാർത്ഥന നടത്തി. അനാഥ കുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്ര സാമ്പത്തിക സഹായം കേരള മുസ്ലിം ജമാഅത്ത് കാസർകോട് ജില്ലാ സെക്രട്ടറി വി സി.അബ്ദുള്ള സഅദിയും കിറ്റ് വിതരണം നീലേശ്വരം നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ക്ഷേമ കാര്യ സമിതി ചെയർമാൻ ഷംസുദ്ദീൻ അരിഞ്ചിറയും നിർധന രോഗികൾക്കുമുള്ള സാമ്പത്തിക സഹായ വിതരണ ഉദ്ഘാടനം കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റിയംഗം കെ പി ശാഹിയും നിർവഹിച്ചു.

പ്രവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ അര ലക്ഷം രൂപയുടെ റിലീഫ് വിതരണമാണ് കോട്ടപ്പുറം യൂണിറ്റ് സംഘടിപ്പിച്ചത്. കെ പി മൊയ്തു ഹാജി, കെ പി സമീർ, നാസർ തലക്കൽ, ഫാറൂഖ് പെരുമ്പ , സ്വാലിഹ് ഹാജി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. ഇസ്ഹാഖ് കോട്ടപ്പുറം സ്വാഗതവും അഫ്സൽ ഇടക്കാവിൽ നന്ദിയും പറഞ്ഞു

Read Previous

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ക്ഷേത്ര സ്ഥാനികൻ അറസ്റ്റിൽ

Read Next

യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ നീലേശ്വരം നഗരസഭ പരിധിയിൽ പര്യടനം നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!