നിലേശ്വരം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റിൻ്റെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിലേശ്വരം യൂണിറ്റ് ഫുഡ് സേഫ്റ്റി തൃക്കരിപ്പൂർ സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ലൈസൻസ്/ രജിസ്ട്രേഷൻ മേളയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
നീലേശ്വരം വ്യാപാര ഭവനിൽ കെ. എച്ച്.ആർ.എ. നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് സി.വി. പ്രകാശൻ്റെ അദ്ധ്യക്ഷതയിൽ മർച്ചൻസ് അസോസിയേഷൻ നീലേശ്വരം യൂണിറ്റ് പ്രസിഡൻ്റ് കെ.വി. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഫുഡ് സേഫ്റ്റി തൃക്കരിപ്പൂർ സർക്കിൾ ഓഫീസർ സൈജു കെ. രാമനാഥൻ ബോധവൽക്കരണ ക്ലാസെടുത്തു.
കെ.വി.വി. ഇ. എസ് നീലേശ്വരം യൂണിറ്റ് ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ സ്വാഗതവും കെ. എച്ച് . ആർ . എ നീലേശ്വരം യൂണിറ്റ് അംഗം സഫറുള്ള നന്ദിയും പറഞ്ഞു
Tags: Awareness class traders