നീലേശ്വരം : നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിന്റെ നേതൃത്വത്തിൽ നീലേശ്വരം കുടുംബശ്രീ സിഡിഎസിന്റെ സഹകരണത്തോടെ കുടംബശ്രീ പ്രവർത്തകർക്കും , അങ്കണവാടി ടീച്ചർ മാർക്കും ഓൺലൈനിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നീലേശ്വരം നഗരസഭാ ഹാളിൽ നടന്ന പരിപാടി നീലേശ്വരം പോലീസ് ഇൻസ്പെക്ടർ ഉമേശൻ കെ.വി യുടെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഗൗരി.വി ഉദ്ഘാടനം ചെയ്തു. സൈബർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ രവീന്ദ്രൻ പി ക്ലാസ്സ് എടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംഷു ദീൻ അരിഞ്ചിറ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഭാർഗ്യവി.പി, കൗൺസിലർമാരായ വിനയരാജ് എം.കെ, ലത .പി.കെ, കുടുംബശ്രീ സിഡിഎസ് ചെയർ പേഴ്സൺ സന്ധ്യ. പി.എം, ജനമൈത്രി ജാഗ്രതാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും, പ്രഭേഷ് കുമാർ നന്ദിയും പറഞ്ഞു.