പയ്യന്നൂർ ഐഎസ് ഡി സീനിയർ സെക്കണ്ടറി സ്കൂളിൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വ്യത്യസ്ത ഹൗസുകളിലെ കുട്ടികൾ വിധികർത്താക്കളെ പോലും വിസ്മയിപ്പിച്ചു. വർണ്ണാഭമായ ഓണപ്പൂക്കളം ഒരുക്കി കേരളത്തിൻ്റെ കാർഷികോത്സവവും കൂടിയായ ഓണത്തെ വരവേറ്റു.
ഓണപ്പാട്ട്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളിൽ വിവിധ ഹൗസുകളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് മിഠായി പെറുക്കൽ മത്സരവും ഒന്നു മുതൽ ആറു വരെ ക്ലാസുകളിലെ കുട്ടികൾക്ക് ലെമൺ ആൻഡ് സ്പൂൺ മത്സരവും കെ ജി യിലെ കുട്ടികൾക്ക് കസേരകളി മത്സരവും 7,8 ക്ലാസുകളിലെ കുട്ടികളും അധ്യാപകരും തമ്മിൽ ടെലിപതി മത്സരവും സംഘടിപ്പിച്ചു. അധ്യാപകരും 9 മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികളും തമ്മിൽ രസകരമായ കമ്പവലി മത്സരവും നടന്നു. സ്കൂൾ പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പാൾ, മാനേജ്മെന്റ്, പിടിഎ എന്നിവരുടെയും സംയുക്ത സഹകരണത്തോടെ നടത്തിയ പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ടും മത്സര പരിപാടികളുടെ വൈവിധ്യം കൊണ്ടും കണ്ണും മനസ്സും കുളിർപ്പിക്കത്തക്കതായിത്തീർന്നു. കുട്ടികൾക്കെല്ലാം മധുര പായസ വിതരണം ഉൾപ്പെടെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.
സ്ക്കൂൾ ചെയർമാൻ കെ.എം അശ്റഫ് (ഗ്രാൻ്റ് തേജസ്സ്) സി.ഇ.ഓ. കെ.പി. മുഹമ്മദ് സഅദ് പ്രിൻസിപ്പാൽ ടി.പി. സുരേശ് പൊതുവാൻ പി.ടി. എ ട്രഷറർ എം.എം ശിഹാബുദ്ദീൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
സ്ക്കൂൾ മാനേജ് മെൻ്റ് പ്രതിനിധി കക്കുളത്ത് അബ്ദുൽ ഖാദർ വൈസ് പ്രിൻസിപ്പൽ കെ. പി. ദിവ്യ പി.ടി.എ ചീഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോക്ടർ അബ്ദുൽ ജബ്ബാർ, സന്തോഷ്, ഇർഫാന,ഹസ്ഫാന, ഷഫീന,റഷീദ,
മാജിദ,നസീബ , ലുബാബത്ത് വൈസ് ചെയർപേഴ്സൺ ഇർഫാന നബീൽ തുടങ്ങിയവർ പങ്കെടുത്തു.
നബിദിന പരിപാടിയും സംഘടിപ്പിച്ചു.