വയനാട് ദുരന്ത. സഹായത്തിന് വിദ്യാർത്ഥികളുടെ ഫണ്ട് സമാഹരണ ബാനറുമായി കൊഴുന്തിൽ റെസിഡൻസ് അസോസിയേഷന്റെ വേറിട്ട ഓണാഘോഷം. ശ്രദ്ധേയമായി. നൂറോളം കുടുംബങ്ങൾ ഒത്തുചേർന്ന് ചതയനാളിൽ വയനാട് ദുരന്തത്തിൽ വിട്ടുപിരിഞ്ഞവർക്കായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകൾക്ക് മുന്നിൽ മെഴുകുതിരി തെളിയിച്ച് പ്രാർത്ഥന നടത്തിയായിരുന്നു ഓണാഘോഷം. വാർഡ് കൗൺസിലർ ടി.വി ഷീബ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് പി രമേശൻ നായരുടെ അധ്യക്ഷതയിൽ നടന്ന ഓണാഘോഷ പരിപാടിയിൽ സെക്രട്ടറി വാസുദേവൻ എറുവാട്ട് സ്വാഗതവും മുരളീധര മാരാർ നന്ദിയും പറഞ്ഞു.
കൊഴുന്തിൽ റസിഡൻസ് അസോസിയേഷൻ വയനാട് ദുരന്തത്തിനോടൊപ്പം എന്ന രീതിയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ബാനർ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. റെസിഡൻസ് പരിധിയിലെ 75 ഓളം വരുന്ന മുഴുവൻ വിദ്യാർത്ഥികളും അവരുടെ പേരും, നൽകുന്ന തുകയും ബാനറിൽ രേഖപ്പെടുത്തുകയായിരുന്നു. ലഭ്യമായ തുകയും അസോസിയേഷന്റെ പങ്കാളിത്തവും ചേർത്ത് നല്ലൊരു തുക സർക്കാരിൻറെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.അവസരം കിട്ടുകയാണെങ്കിൽ തയ്യാറാക്കിയ ബാനർ കേരള മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറാൻ ആഗ്രഹിക്കുന്നതായി നേതൃത്വം നൽകിയ വിദ്യാർത്ഥികളായ ആൻ റോസ് അനിൽ, ശ്രാവൺ സന്തോഷ്, ഹരിൻ റാം, റിധി വാസുദേവ് എന്നിവർ പറഞ്ഞു.
തിരുവോണനാളിൽ ഗൃഹസന്ദർശനം നടത്തി 80 വയസ്സ് കഴിഞ്ഞവർക്ക് മാവേലി ഓണക്കോടിയും നൽകി. ഓണാഘോഷ പരിപാടിയിൽ കുട്ടികളുടെ തിരുവാതിര കളിയും വ്യത്യസ്തത പുലർത്തി. തുടർന്ന് വടംവലി, കസേരകളി തുടങ്ങിയ ഓണക്കളികൾ നടത്തി അസോസിയേഷൻ കുടുംബാംഗങ്ങൾ എല്ലാം ഒരുമിച്ച് ഓണസദ്യ കഴിച്ചതും സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ പങ്കാളിത്തം ആകാൻ അസോസിയേഷനെ കഴിഞ്ഞുവെന്ന് ഭാരവാഹികളായ പി.ടി.രാജേഷ്, നന്ദകുമാർ മാരാർ, സാലി ടീച്ചർ ,സിന്ധു സതീഷ്, ഡോ. സതീഷ്, പി.രമേശൻ, പ്രഭാകരമാരാർ, അരുൺ റാം, അനീഷ് കുതിരുമ്മൽ, ശ്രീകുമാർ മാഷ്, കുഞ്ഞി കൃഷ്ണൻ എന്നിവർ അഭിപ്രായപ്പെട്ടു. മുൻ പ്രസിഡൻറുമാരായ ഗോപാലകൃഷ്ണൻ മാഷ്, വാരിക്കര നാരായണ മാരാർ ,
സി.എം നാരായണൻ നായർ, പ്രൊഫ. ചന്ദ്രശേഖരൻ, ഗംഗാധരൻ നമ്പ്യാർ എന്നിവർ ചേർന്ന്സമ്മാനദാനം നിർവഹിച്ചു.