നീലേശ്വരം പേരോലിൽ വയോധികനെ പഞ്ചായത്ത് കിണറിനടുത്തുള്ള ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ആരാധന ഓഡിറ്റോറിയത്തിന് സമീപത്തെ പത്മനാഭകമ്മത്തിന്റെ മകൻ സുബ്രഹ്മണ്യ കമ്മത്തിനെ (60)യാണ് വീടിനു സമീപത്തുള്ള പഞ്ചായത്ത് കിണറിനോട് ചേർന്നുള്ള ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.