ചെറുവത്തൂർ: ഒക്ടേവ് മ്യൂസിക് ക്ലബ്ബ് കാസർഗോഡ് സംഘടിപ്പിച്ച ഒക്കെ സിംഗർ 2K24 ഗായകൻ ഷിജിൽ പഴയങ്ങാടി ജേതാവായി. അറുപതാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗതഗാനം ആലപിച്ച അധ്യാപകരുടെ സംഘടനയായ ഒക്ടേവ് മ്യൂസിക് ക്ലബ്ബ് മികച്ച ഗായകരെ കണ്ടെത്തുന്നതിനായി നടത്തിയ മ്യൂസിക് റിയാലിറ്റി ഷോയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 80 ഓളം ഗായിക ഗായകന്മാർ പങ്കെടുത്തു. മൂന്ന് റൗണ്ട് ആയി നടത്തിയ മത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ ആറുപേരിൽ ഷിജിൽ പഴയങ്ങാടി ഒന്നാം സ്ഥാനവും മേഘ തമ്പാൻ പറവൂർ രണ്ടാം സ്ഥാനവും, തേജസ് പ്രസീദ് തളിപ്പറമ്പ് മൂന്നാം സ്ഥാനം നേടി. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള മുഖ്യാതിഥിയായി. ഒക്ടേവ് പ്രസിഡൻറ് കെ പി ലക്ഷ്മൺ അധ്യക്ഷനായി ഒക്ടേവ് സ്ഥാപക പ്രസിഡൻറ് രാജു നെടുങ്കണ്ട സംസാരിച്ചു ജോയിൻ സെക്രട്ടറി സ്മിത വെങ്ങലാട്ട് സ്വാഗതവും ട്രഷറർ കെ വി സൈജു നന്ദിയും പറഞ്ഞു.