The Times of North

Breaking News!

പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ   ★  തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു   ★  മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്   ★  ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു   ★  നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു.    ★  കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു   ★  കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു   ★  തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം   ★  വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ   ★  വയോധികയെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി 

ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുന്നു, ഹോസ്റ്റൽ വാർഡിനെ നീക്കി

കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രിയിലെ ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.പാണത്തൂർ സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ചികിത്സയിൽ തുടരുന്നത് . അതേസമയം ആരോപണവിധേയയായ ഹോസ്റ്റൽ വാർഡനെ ജോലിയിൽ നിന്നും മാനേജ്‌മെന്റ് നീക്കി
പോലീസിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും മാനേജ്‌മെന്റ് പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. ഹോസ്റ്റൽ വാർഡന്റെ മാനസിക പീഡനമാണ് ചൈതന്യയുടെ ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്. ഹോസ്റ്റൽ വാർഡനെതിരെ പോലീസ് നടപടി വേണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു

മൂന്നാം വർഷ വിദ്യാർഥിനിയായ ചൈതന്യ കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ, കെ എസ് യു, എബിവിപി പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയിരുന്നു.

Read Previous

സ്വകാര്യ ബസ് ഇടിച്ച് യുവാവിന് ഗുരുതരം

Read Next

മരണം മനുഷ്യരുടെ അനുവാദത്തിന് കാത്ത് നിൽക്കാറില്ല : ഡോ. കെ വി സജീവൻ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73