നീർച്ചാലുകളെല്ലാം ശുചീകരിക്കുന്നതിനും തടസ്സപ്പെട്ട ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും ‘ഇനി ഞാൻ ഒഴുകട്ടെ’ മൂന്നാം ഘട്ടം ക്യാമ്പയിൻ ആരംഭിച്ചു . പൂത്തക്കാലിലെ മടിക്കൈ വയൽത്തോട് കയർ ഭൂവസ്ത്രം വിരിക്കലും, ശുചീകരണവും
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ജില്ലാ കളക്ടർ കെ ഇമ്പശേഖറും നിർവഹിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത അധ്യക്ഷത വഹിച്ചു.
നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പ്രകാശൻ,
ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ ബാലചന്ദ്രൻ മാസ്റ്റർ ഹരിതകേരളം മിഷൻ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവഴി മലിനീകരണപ്പെട്ട തോടുകളെല്ലാം ശുചീകരിക്കാനുള്ള കർമ്മപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. എഴുനൂറോളം ചെറുതോടുകൾ ശുചീകരിക്കുന്നതിന് നടപടികൾ ആരംഭിച്ചു.