കുപ്രസിദ്ധ മോഷ്ടാവ് മീശറൗഫ് എന്ന അബ്ദുൾ റൗഫ്(45) അറസ്റ്റിൽ. മൊഗ്രാലിലെ വാടക ക്വാർട്ടേഴ്സ് വളഞ്ഞാണ് പ്രതിയെ മഞ്ചേശ്വരം പൊലീസ് പ്രതിയെ പിടികൂടിയത്. അടുത്തിടെ ഉപ്പളയിൽ നിന്നും മോഷ്ടിച്ച മോട്ടോർ ബൈക്ക് പ്രതിയിൽ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കാസർകോട്, വിദ്യാനഗർ, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ റജിസ്ട്രർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണ്. വർഷങ്ങളായി ഡൽഹി, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്നു പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി.ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ഡി.വൈ.എസ്.പി സി.കെ.സുനിലിൻ്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടാൻ സ്ക്വാഡ് രൂപീകരിച്ചിരുന്നു. മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനുബ് കുമാർ, സബ് ഇൻസ്പെക്ടർമാരായ രതീഷ് ഗോപി, ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പ്രമോദ്, സിവിൽ ഉദ്യോഗസ്ഥരായ അശ്വന്ത് കുമാർ, വിജയൻ, പ്രണവ്, അബ്ദുൾ ഷുക്കൂർ എന്നിവരാണ് പ്രതിയെ പിടിച്ചത്.