The Times of North

Breaking News!

പയ്യന്നൂരിൽ വൻ ലഹരി വേട്ട; 160 ഗ്രാം എം ഡി എം എ യുമായി മൂന്നുപേർ പിടിയിൽ   ★  ഉത്സവാന്തരീക്ഷത്തിൽ സ്കൂൾ വാർഷികാഘോഷം നടന്നു   ★  കണ്ടോത്ത് ക്ഷേത്രത്തിന് സമീപത്തെ ടാക്സി ഡ്രൈവർ കുണ്ടത്തിൽ ബാബു അന്തരിച്ചു   ★  ബസ്സിൽ നിന്നും നാടൻ തോക്കിന്റെ തിരകൾ പിടികൂടി   ★  റൂറൽ ഫുട്‌ബോൾ അസോസിയേഷൻ കേരള: എം എം ഗംഗാധരൻ ജനറൽ സെക്രട്ടറി   ★  ഉദിനൂർ ബാലഗോപാലൻ മാസ്റ്ററെ അനുമോദിച്ചു   ★  ഫോണുകൾക്കും ലാപ്പുകൾക്കും ടാബുകൾക്കും മുന്നിൽ അടയിരിക്കേണ്ടതല്ല അവധിക്കാലം   ★  മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേർക്ക് എച്ച്ഐവി ബാധ   ★  കുറുന്തിൽ കൃഷ്ണൻ മാധ്യമ പുരസ്കാരം ടി.ഭരതന്   ★  46 കാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയനട്ട് അഗ്നി രക്ഷാ സേന സാഹസീകമായി മുറിച്ചു മാറ്റി

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് പയ്യന്നൂരിൽ പിടിയിലായി

പയ്യന്നൂര്‍: പെരുമ്പയിലെ കവര്‍ച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിലായി. മംഗലാപുരം ഉപ്പിനങ്ങാടി സ്വദേശി അഷ്‌റഫലിയെയാണ് (26)ആണ് പയ്യന്നൂർ ക്രൈം സ്‌ക്വാഡ് കര്‍ണാടകത്തില്‍ നിന്നും പിടികൂടിയത്.
പയ്യന്നൂര്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലെ രൂപസാദൃശ്യമുള്ളതിനാലാണ് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്‌ക്വാഡ് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇയാളെ കര്‍ണാടകയില്‍നിന്നും പിടികൂടിയത്. പയ്യന്നൂരിലെത്തിച്ച ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് ബോധ്യപ്പെട്ടു. മാത്രമല്ല നിരവധി കവര്‍ച്ചാ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും മനസിലായി. മഞ്ചേശ്വരം നാല്, കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാല്, മേല്‍പ്പറമ്പില്‍ നാല്, ബേഡകത്ത് രണ്ട്്, ബദിയടുക്ക രണ്ട് എന്നീ കവര്‍ച്ചകള്‍ കൂടാതെ കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നീ സ്‌റ്റേഷനുകളിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടായിരുന്നു. പയ്യന്നൂര്‍ പോലീസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോഴേക്കും ഇയാളെ പിടികൂടിയത് അറിഞ്ഞ കുമ്പള പോലീസ് പയ്യന്നൂരില്‍ എത്തി. കുമ്പള മംഗല്‍പാടി ബേക്കൂരിലെ ആയിഷ യൂസഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തി 15 പ്രോ ആപ്പിൾ ഫോണും വിലപ്പെട്ട രേഖകളും റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയെ അന്വേഷിച്ച് നടക്കുന്നതിനിടയില്‍ ഇയാളെ പിടികൂടിയ വിവരമറിഞ്ഞ് കുമ്പള പോലീസെത്തുകയായിരുന്നു.

മറ്റൊരു കേസില്‍ പ്രതിയായ ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്ന വിരലടയാളങ്ങളും ഒത്തു നോക്കിയാണ് മംഗല്‍പാടിയിലെ മോഷ്ടാവ് ഇയാളാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് പയ്യന്നൂരിലെ അന്വേഷണസംഘം ഇയാളെ കുമ്പള പോലീസിന് കൈമാറുകയായിരുന്നു. പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി കവര്‍ച്ചക്കാരെ പിടികൂടി പോലീസ് ചോദ്യം ചെയ്തിരുന്നു. അവര്‍ക്കൊന്നും പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധമില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം മറ്റു പോലീസ് സ്‌റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന കവര്‍ച്ചാ കേസുകളില്‍ പ്രതികളായിരുന്നവരെ അതാതു പോലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറാന്‍ കഴിഞ്ഞുവെന്ന നേട്ടവും പ്രത്യേക ക്രൈം സ്‌ക്വാഡിനുണ്ട്.

Read Previous

വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

Read Next

അന്താരാഷ്ട്ര വൃക്ഷ ദിനം; വൃക്ഷ പരിപാലനവുമായി നന്മമരം കാഞ്ഞങ്ങാട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73