
ബിരിക്കുളം ത്രീസ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പിജി സ്മാരക വായനശാലയും സംയുക്തമായി ഏപ്രിൽ 5 ന് നടത്തുന്ന നാഷണൽ വോളി നൈറ്റിന്റെ നോട്ടീസ് പ്രകാശനം ചെയ്തു, ബിരിക്കുളം ത്രീ സ്റ്റാർ ക്ലബ്ബിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി ചന്ദ്രൻ സംഘാടക സമിതി കൺവീനർ അനീഷിന് നൽകി യാണ് പ്രകാശനം നിർവഹിച്ചത്. ടി. എ രവി, ആഷിക് അബു, സന്തോഷ് എ എസ്, വിജയൻ കെ വി, രത്നാകരൻ മധു പി, എന്നിവർ സംസാരിച്ചു.