കരിന്തളം:ന്യൂസ് @ വാട്സ്ആപ്പ് കൂട്ടായ്മ കാലിച്ചാമരം സംഘടിപ്പിച്ച ഉത്തരമേഖല വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ അനുഗ്രഹ എർത്ത് മൂവീസ് കാലിച്ചാമരം , ഫ്രണ്ട്സ് പരപ്പച്ചാൽ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.വനിതാ വിഭാഗത്തിൽ മനോജ് നഗർ കീക്കാനം ഒന്നും ജെ കെ ഫ്രണ്ട്സ് കുറ്റിക്കോൽ രണ്ടാം സ്ഥാനവും നേടി.മത്സരത്തിന്റെ ഉദ്ഘാടനവും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള അനുമോദനവും,ചികിത്സാസഹായ വിതരണവും സപ്ലിമെൻറ് പ്രകാശനവും നീലേശ്വരം സബ് ഇൻസ്പെക്ടർ എം വി വിഷ്ണുപ്രസാദ് നിർവഹിച്ചു . ടി സഹദേവൻ അധ്യക്ഷത വഹിച്ചു ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി എം അച്യുത മാസ്റ്റർ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു വനിതാ ടീമിനുള്ള ട്രോഫി ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് സെക്രട്ടറി എം വി രതീഷും പുരുഷ ടീമിനുള്ള ട്രോഫി നീലേശ്വരം എസ് ഐ കെ വി രതീശനും വിതരണം ചെയ്തു.സി കെ സതീശൻ സ്വാഗതം പറഞ്ഞു