സിൽവർലൈൻ പദ്ധതി നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് കെ.റെയിൽ സിൽവർലൈൻ വിരുദ്ധ സമിതി, കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സമിതി ആഹ്വാനംചെയ്ത പ്രതിഷേധ വാരാചരണത്തിൻ്റെ ഭാഗമായിരുന്നു പരിപാടി.
പദ്ധതി രേഖ പരിഷ്കരിച്ച് സമർപ്പിച്ചാൽ സിൽവർലൈൻ പദ്ധതിക്ക് അനുമതി നൽകാമെന്ന കേന്ദ്ര റെയിൽവെ മന്ത്രിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ചാണ് വാരാചരണം. സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ ഉദ്ഘാടനംചെയ്തു.
ജനദ്രോഹകരമായ സിൽവർ ലൈൻ പണിയാൻ ശ്രമിച്ചാൽ ശക്തമായ ചെറുത്ത് നിൽപ് നടത്തുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ ചെയർമാൻ വി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.കെ വർഗീസ്. അദ്ധ്യക്ഷനായിരുന്നു. ജില്ല കൺവീനർ അഡ്വ.ടി.വി.രാജേന്ദ്രൻ, വി.കെ.വിനയൻ, പി.വി.മോഹനൻ, കെ.സുരേശൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.