കെ.പി.സി.സി. പ്രസിസന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നിയാത്രയുടെ ഉദ്ഘാടന വേദിക്കരികിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റി സ്ഥാപിച്ച അഭിവാദ്യ ബാനർ ഉദ്ഘാടനം നടന്നുകൊണ്ടിരിക്കെ എടുത്തു മാറ്റി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടം വേദിയിലിരുന്നാണ് ബാനർ മാറ്റാൻ നിർദ്ദേശം നൽകിയത്. ജാഥാ നേതാക്കളായ കെ.സുധാകരന്റേയും വി ഡി. സതീശന്റേയും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും ചിത്രങ്ങളാണ് ബാനറിൽ ഉണ്ടായിരുന്നത് എന്നാൽ സമരാഗ്നിയാത്രയുടെ ഉദ്ഘാടകനായ കെ.സി വേണുഗോപാലിന്റെ ചിത്രം ഇല്ലാത്തതാണ് ബാനർ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതത്രെ. രാഹുൽ മാങ്കുട്ടം നിരന്തരം ജില്ലാ നേതാക്കളെ വിളിച്ച് ബാനർ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു രാത്രി ഏറെ അധ്വാനിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ യാത്രക്ക് അഭിവാദ്യം അർപ്പിച്ച് ഉദ്ഘാടന വേദിക്കരികിൽ സ്ഥാപിച്ച ബാനർ നീക്കം ചെയ്യേണ്ടി വന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആകെ പ്രകോപിതരാക്കിയിട്ടുണ്ട്. വേദിയിലുള്ള രാഹുൽ മാങ്കുട്ടത്തെ സമ്മർദ്ദം ചെലുത്തിയാണ് ബാനർ മാറ്റാൻ ആവശ്യപ്പെട്ടതെന്നും അണികൾ ആരോപിക്കുന്നുണ്ട്. എന്നാൽ മനപ്പൂർവമല്ല കെസി വേണുഗോപാലിന്റെ ഫോട്ടോ ബാനറിൽ ഉൾപ്പെടുത്താത്തത് എന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പറയുന്നത്. യാത്രയ്ക്ക് അഭിവാദ്യമർപ്പിച്ച ബാനർ ആയതിനാൽ നയിക്കുന്ന നേതാക്കളുടെയും യൂത്ത് കോൺഗ്രസ് നേതാവിനെയും മാത്രം ഫോട്ടോ വെക്കുകയായിരുന്നുവത്രെ. ഉദ്ഘാടകനായ കെ സി വേണുഗോപാലന്റെ ഫോട്ടോ ഇല്ല എന്നതിന്റെ പേരിൽ അഭിവാദ്യ ബാനർ ഉദ്ഘാടനയോഗം നടന്നുകൊണ്ടിരിക്ക തന്നെ എടുത്തുമാറ്റിയത് യൂത്ത് കോൺഗ്രസ് അണികളിൽ കടുത്ത പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്.