നീതി അയോഗ് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൽ റാങ്കിംഗിൽ പരപ്പ ബ്ലോക്കിന് ദേശീയ തലത്തിൽ രണ്ടാം റാങ്ക് . കൃത്യമായ ആസൂത്രണത്തിലൂടെ ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിൻ്റ വിവിധ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മിയേയും ഭരണസമിതിയെയും, ഗ്രാമ പഞ്ചായത്തുകളെയും അതിന് പ്രവർത്തിച്ച വകുപ്പിന്റെ തലവന്മാരെയും ജീവനക്കാരെയും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അഭിനന്ദിച്ചു
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ടി കെ രവി,പനത്തടി പ്രസിഡണ്ട് പ്രസന്ന പ്രസാദ്, കള്ളാർ പ്രസിഡന്റ് ടി കെ നാരായണൻ , കോടോം ബേളൂർ പ്രസിഡന്റ് പി ശ്രീജ, ഈസ്റ്റ് എളേരി പ്രസിഡന്റ് ജോസഫ് മുത്തോലി,വെസ്റ്റ് എളേരി പ്രസിഡന്റ് ഗിരിജ മോഹനൻ,ബളാൽ പ്രസിഡന്റ് രാജു കട്ടക്കയം, ഭരണാസമിതി എന്നിവരുടെ പ്രവർത്തനങ്ങളെയും അസ്പിറേഷനൽ ബ്ലോക്ക് പരപ്പയുടെ ഫെല്ലോ അമൃത എന്നിവരെയും കലക്ടർ അഭിനന്ദിച്ചു
2023ജനുവരിയിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ്
ആസ്പിറേഷനിൽ ബ്ലോക്ക് പ്രോഗ്രാം. ഇന്ത്യയിലെ 500 ബ്ലോക്കുകളിലാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കേരളത്തിൽ നിന്ന് ഒൻപത് ബ്ലോക്കുകൾ പരിപാടിയുടെ യുടെ ഭാഗമാണ്.ആരോഗ്യവും പോഷകവും, വിദ്യാഭ്യാസം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, അടിസ്ഥാന സൗകര്യം, സാമൂഹിക വികസനം എന്നീ അഞ്ചു വിശാല മേഖലകളിലെ 39 സൂചകങ്ങളിലെ വളർച്ച ആണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമാക്കുന്നത്. 2023 ഡിസംബർ റാങ്കിൽ സൗത്ത് സോണിൽ ഒന്നാം സ്ഥാനവും ദേശീയ തലത്തിൽ മൂന്നാം സ്ഥാനവും, ജൂൺ 2023 ക്വാർട്ടറിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ബ്ലോക്ക് കൈവരിച്ചിരുന്നു. കൂടാതെ അസ്പിറേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ മുൻനിര പരിപാടിയായ സമ്പൂർണത അഭയാനിലും സംസ്ഥാനത്തിന് മാതൃകയായി മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചിരുന്നു. നിലവിൽ ഇരുപതിയഞ്ചോളേം ഇൻഡിക്കേറ്ററുകൾ തൊണ്ണൂറ് ശതമാനത്തിന് മുകളിൽ പ്രോഗ്രസ്സ് നിലനിർത്തുന്നുണ്ട്. ജില്ലാ ഭരണകൂടവും, ബ്ലോക്ക് ഗ്രാമ പഞ്ചായത്തുകളും ഡിപ്പാർട്മെന്റുകളും ABP യുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു.സുസ്ഥിര വികസനത്തിനായുള്ള നിരവധി പദ്ധതികൾ ബ്ലോക്കിൽ നടന്നു കൊണ്ടിരിക്കുന്നു. ഇതിൽ പ്രധാനമായി ബ്ലോക്കിനു കീഴിലുള്ള എല്ലാ പഞ്ചായത്തുകളും ടി ബി മുക്തമായി പ്രഖ്യാപിക്കാനുള്ള ടി ബി മുക്ത ഭാരത്തിന്റെ ആക്ഷൻ പ്ലാനും കൃത്യമായി നടന്നു വരുന്നു. എല്ലാ മാസവും ജില്ലാ കളക്ടറിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയുടെ അവലോകനം ബ്ലോക്കിന്റെ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.