
നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ ശ്രീ കല്ലളി പള്ളിയത്ത് തറവാട് പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം തുടങ്ങി. തന്ത്രി കക്കാട്ട് നാരായണ പട്ടേരി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. ഇന്നലെ വൈകിട്ട് ആചാര്യവരണത്തിന് ശേഷം സമൂഹ പ്രാർത്ഥന, പശുദാന പുണ്യാഹം, പ്രാസാദശുദ്ധി, വാസ്തു രക്ഷോഘ്ന ഹോമാദികൾ, വാസ്തുകലശം, വാസ്തുബലി, പ്രാസാദ – പുരുഷ പൂജ, അത്താഴപൂജ എന്നിവയുണ്ടായി. ഇന്ന് രാവിലെ ഗണപതിഹോമം, തുടർന്ന് ബിംബശുദ്ധി കലശാഭിഷേകം, നവകം, കുംഭേശകർക്കരി, നിദ്രാകലശം, ശയ്യാപൂജ, ജീവോധ്വാസന, എന്നിവ നടന്നു . ജീവകലശം ശയ്യയിൽ എഴുന്നള്ളിക്കൽ, ഉച്ചപൂജ, മണ്ഡലപൂജ, വൈകിട്ട് ദുർഗാപൂജ, ധ്യാനാധിവാസം, അധിവാസഹോമം, കലശാധിവാസം, അത്താഴപൂജ, ബ്രഹ്മകലശപൂജ തുടങ്ങിയ താന്ത്രിക ചടങ്ങുകൾ. നാളെ (ഞായർ) രാവിലെ ഗണപതിഹോമം, അധിവാസം വിടർത്തൽ. രാവിലെ 9.10 മുതൽ 11 മണി വരെ രേവതി നക്ഷത്ര മുഹൂർത്തത്തിൽ പ്രതിഷ്ഠാ ചടങ്ങ്. ബ്രഹ്മകലശാഭിഷേകത്തി നും മഹാപൂജയ്ക്കും ശേഷം നിത്യ നൈമിത്തിക നിശ്ചയം. തുടർന്ന് പ്രസാദ വിതരണത്തോടെ സമാപിക്കുമെന്ന് തറവാട് കാരണവരും പ്രസിഡന്റും ആയ കെ.പി.ശ്രീധരൻ നായർ, സെക്രട്ടറി കെ.പി.രവീന്ദ്രൻ എന്നിവർ അറിയിച്ചു.