നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക് പേരോൽ ജി.എൽ.പി സ്കൂളിലേക്ക് പ്രിൻ്റർ സംഭവനയായി നൽകി. പി.ടി.എ പ്രസിഡണ്ട് രജീഷ് കോറോത്തിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ കെ ജയശ്രീ ഉത്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഡ്വ: കെ.വി. രാജേന്ദ്രൻ പ്രിൻ്റർ സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.ശോഭയ്ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ, ഡയറക്ടർമാരായ കെ. സുകുമാരൻ, കെ. ചന്ദ്രശേഖരൻ, സി. സുനിൽകുമാർ, പി. വിനു, എ. ഭാരതി ദേവി, കെ.വി.റീന , കെ. രേഷ്മ, അസിസ്റ്റൻ്റ് സെക്രട്ടറി കെ.ആർ.രാകേഷ്, ചന്ദ്രൻ നവോദയ,പി.വി. ശൈലേഷ് ബാബു, പ്രസീത സുരേന്ദ്രൻ, ഹരിദാസ്, പ്രഭൻ നീലേശ്വരം, എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് കെ. ശോഭന സ്വാഗതവും പ്രജീഷ ടീച്ചർ നന്ദിയും പറഞ്ഞു.