നീലേശ്വരം രാജാറോഡ് ഡിവൈഡർ ഒഴിവാക്കി വീതി കൂട്ടി നവീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
12 മീറ്റർ റോഡിൽ ഡിവൈഡർ സ്ഥാപിച്ചാൽ ഇരുചക്രവാഹനം പോലും നിർത്താൻ സാധിക്കാത്ത സ്ഥിതി വരും. ഇത് പൊതുജനങ്ങളെയും വ്യാപാരികളെയും കൂടുതൽ ദുരിതത്തിലാക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
നീലേശ്വരത്ത് ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റ് അനുവദിക്കുക, ടൗണിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തുക, കോൺവെന്റ് ജങ്ഷനിൽ ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ദിശാസൂചനാ ബോർഡുകൾ സ്ഥാപിക്കുക, ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരത്തുക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
നീലേശ്വരം വ്യാപാര ഭവനിൽ ചേർന്ന ജനറൽ ബോഡി യോഗം ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. സുരേഷ് കുമാർ അധ്യക്ഷനായി. യൂണിറ്റ് ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ റിപ്പോർട്ടും ട്രഷറർ എം. മുഹമ്മദ് അഷ്റഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി, ജില്ലാ സെക്രട്ടറിമാരായ കെ. ബാലകൃഷ്‌ണൻ, ആകാശ് കുഞ്ഞിരാമൻ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം സി. എച്ച് ഷംസുദ്ദീൻ, വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സി.പി.ശ്രീധരൻ, യൂത്ത് വിങ് പ്രസിഡന്റ് വി. രാജൻ, വനിതാവിങ് പ്രസിഡന്റ് ഷീനജ പ്രദീപ് എന്നിവർ ആശംസകൾ നേർന്നു. ഡാനിയേൽ സുകുമാർ ജേക്കബ് സ്വാഗതവും എം ജയറാം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: കെ.വി. സുരേഷ് കുമാർ (പ്രസിഡന്റ്), കെ.ചന്ദ്രശേഖരൻ, എം.ജയറാം, ഡാനിയേൽ സുകുമാർ ജേക്കബ്, സി വി പ്രകാശൻ (വൈസ് പ്രസിഡന്റുമാർ),എ.വിനോദ് കുമാർ (ജനറൽ സെക്രട്ടറി), കെ.എം. ബാബുരാജ്, സി.എച്ച്. അബ്‌ദുൾ റഷീദ്, ശശിധരൻ പാണ്ടിക്കോട്, പവിത്രൻ നീലകണ്ഠേശ്വര, കെ.എം.തുളസിദാസ് (സെക്രട്ടറിമാർ).എം. മുഹമ്മദ് അഷ്റഫ് (ട്രഷറർ),