പുതുവർഷത്തെ വരവേൽക്കാൻ ലഹരി വസ്തുക്കൾക്കെതിരെ ശ്രദ്ധേയമായ പ്രചരണ പരിപാടിയുമായി നീലേശ്വരം ജനമൈത്രി പോലീസ് സ്റ്റേഷൻ. സോഷ്യൽ പോലീസിംഗിൻ്റെ ഭാഗമായി ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കടിഞ്ഞിമൂല വാര്‍ഡാണ് ലഹരി മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കായി തെരെഞ്ഞെടുത്തത്. പുതുവര്‍ഷത്തില്‍ “പുതുവര്‍ഷം ലഹരിമുക്ത വര്‍ഷം ” എന്ന് ആലേഖനം ചെയ്ത ആശംസ സ്റ്റിക്കറുകൾ വീടുകൾ തോറും പതിപ്പിച്ചും ബോധവല്‍ക്കരണം നടത്തിയുമാണ് പരിപാടിക്ക് തുടക്കം കുറിച്ചത് നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ കെ വി പ്രദീപ് വാർഡ് മെമ്പർ ശ്രീ വിനയരാജിന് ആശംസ സ്റ്റിക്കറുകൾ കൈമാറിക്കൊണ്ട് പരിപാടി ഔപചാരികമായി ഉദ്ഘാനം ചെയ്തു ജനമൈത്രി ബീറ്റ് ഓഫീസര്‍ ദിലീഷ് കുമാര്‍ പള്ളിക്കൈ, ലഹരി മുക്ത വാര്‍ഡ് സമിതി അംഗങ്ങള്‍, കുടുംബശ്രീ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.