The Times of North

Breaking News!

പാലായിലെ ഊര് വിലക്ക്: മൂന്ന് കേസുകളിൽ ഏഴു പ്രതികൾ

നീലേശ്വരം: സിപിഎം പാർട്ടി ഗ്രാമമായ പാലായിയിൽ തേങ്ങ പറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നീലേശ്വരം പോലീസ് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ ഏഴു പേർ പ്രതികളാണ്. വീട്ടുടമയായ രാധയുടെ കൊച്ചുമകൾ അനന്യയുടെ പരാതിയിൽ സിപിഎം പ്രാദേശിക നേതാക്കളായ ഉദയകുമാർ കെ പത്മനാഭൻ ഉൾപ്പെടെ നാലുപേർക്കെതിരെയാണ് കേസ്. ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന അനന്യയുടെ പരാതിയിലാണ് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തത്.രാധയുടെ പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയ പടന്നക്കാട് സ്വദേശി ഷാജിയുടെ പരാതിയിൽ സിപിഎം നേതാവ് ഉദയകുമാർ പ്രവർത്തകനായ കുഞ്ഞമ്പു എന്നിവർക്കെതിരെയും നാട്ടുകാരിയായ ലസിതയുടെ പരാതിയിൽ തേങ്ങ പറിക്കാൻ എത്തിയ ഷാജിക്കെതിരെയും നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ നിന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് മൂന്നു കേസുകളും രജിസ്റ്റർ ചെയ്തത്.

Read Previous

മലപ്പുറത്തെ ഭരണഘടന സംരക്ഷണ റാലി; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനെതിരെ പരാതിയുമായി ബിജെപി

Read Next

പാലായി ഊര് വിലക്ക് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരണം തേടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73