The Times of North

Breaking News!

യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു   ★  അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു   ★  പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്   ★  നീലേശ്വരം ശ്രീകല്ലളി പള്ളിയത്ത് തറവാട്ടിൽ പുന: പ്രതിഷ്ഠ നടത്തി   ★  ചെറിയ പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക മഹേഷ് ചികിത്സാ ഫണ്ടിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി   ★  ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും

നീലേശ്വരം പൈനി തറവാട്‌ അനുമോദന സമ്മേളനം നടത്തി

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട്‌ ട്രസ്റ്റ്‌ അനുമോദന സമ്മേളനം നടത്തി. തറവാട്‌ ട്രസ്‌റ്റ്‌ ജനറല്‍ബോഡി യോഗത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം പടന്നക്കാട്‌ നെഹ്‌റു ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജിലെ ചരിത്രാധ്യാപകന്‍ പ്രഫ.സി.പി.രാജീവന്‍ ഉദ്‌ഘാടനം ചെയ്‌തു. ഉന്നതവിജയികള്‍ക്ക്‌ ഉപഹാരങ്ങളും എന്‍ഡോവ്‌മെന്റും സമ്മാനിച്ചു. തറവാട്‌ ട്രസ്‌റ്റ്‌ വൈസ്‌ പ്രസിഡന്റ്‌ കെ.പി.ജയരാജന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തറവാട്‌ കാരണവര്‍ പൈനി ബാലകൃഷ്‌ണന്‍ നായര്‍, പി.വേണുഗോപാലന്‍, പി.കുഞ്ഞിക്കൃഷ്‌ണന്‍, പി.വേണുഗോപാലന്‍ നായര്‍, കെ.പി.ശശി, പി.നളിനി, പി.സിന്ധു, പൈനി കുഞ്ഞമ്പു നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബ്രിജേഷ്‌ പൈനി സ്വാഗതവും ട്രഷറര്‍ പി.ഗോപാലകൃഷ്‌ണന്‍ നായര്‍ നന്ദിയും പറഞ്ഞു. പി.പ്രതിഭ പ്രാര്‍ത്ഥന ചൊല്ലി. വാര്‍ഷിക റിപ്പോര്‍ട്ട്‌, വരവ്‌ ചെലവ്‌ കണക്ക്‌, ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌, കരട്‌ ബജറ്റ്‌ എന്നിവ അവതരിപ്പിച്ചു. പൈനി പത്മാവതി അമ്മയുടെ സ്‌മരണയ്‌ക്ക്‌ മക്കള്‍ പ്രമീള, പ്രതിഭ എന്നിവര്‍ ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റിനായി 20,000 രൂപ തറവാട്‌ കാരണവര്‍ പി.ബാലകൃഷ്‌ണന്‍ നായര്‍ ഏറ്റുവാങ്ങി. അന്തരിച്ച തറവാട്‌ അംഗങ്ങളുടെയും ബന്ധുക്കളുടെയു സ്‌മരണയ്‌ക്കായി അനുശോചനവും നടത്തി.

Read Previous

ജോളി ആർട്ട്സ് ക്ലബ്ബിന്റെജനറൽ ബോഡി യോഗം നടന്നു

Read Next

സംസ്ഥാനപാത നന്നാക്കാൻ ധർണ നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73