നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിന ആഘോഷവും തെയ്യം കെട്ട് മഹോത്സവവും ഏപ്രിൽ 9, 10 തീയതികളിൽ നടക്കും. പ്രതിഷ്ഠാദിനമായ 9 ന് രാവിലെ 8 മണിക്ക് മഹാഗണപതി ഹോമം, 9 മണി മുതൽ വിശേഷാൽ പൂജകൾ. 12 മണിക്ക് അന്നദാനം. രാത്രി 7 മണിക്ക് തെയ്യം കൂടൽ. 8 മണി മുതൽ തെയ്യക്കോലങ്ങളുടെ കുളിച്ചു തോറ്റം, തുടർന്ന് അന്തിത്തെയ്യങ്ങൾ. 10 ന് പുലർച്ചെ 4 മണിക്ക് പുതിയ ഭഗവതിയുടെ പുറപ്പാട്.
രാവിലെ 10 മണി മുതൽ ചൂളിയാർ ഭഗവതി, പാടാർക്കുളങ്ങര ഭഗവതി, വിഷ്ണുമൂർത്തി, ദണ്ഡ്യ ങ്ങാനത്ത് ഭഗവതി തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം. വൈകുന്നേരം 3 മണിക്ക് ധർമദൈവം മൂവാളംകുഴി ചാമുണ്ഡി അമ്മയുടെ പുറപ്പാട്. തുടർന്ന് ഏപ്രിൽ 13 വരെ പുതിയ ഭഗവതിയുടെ പ്രാർഥന കളിയാട്ടവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.