നീലേശ്വരം : നീലേശ്വരം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. നഗരസഭാ ചെയർപഴ്സൺ ടി. വി ശാന്ത ഉദ്ഘാടനവും കർഷകരെ ആദരിക്കലും നിർവഹിച്ചു.
നഗരസഭാ ഹാളിൽ നടന്ന പരിപാടിയിൽ
വൈസ് ചെയർമാൻ പി. പി മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ദാമോദരൻ പാലായി, കെ.എൻ പത്മനാഭൻ നമ്പൂതിരി, എ കെ ലത, ഇ. വി ശ്രീധരൻ അങ്കക്കളരി, സുരേന്ദ്രൻ കെ കടിഞ്ഞിമൂല, മാസ്റ്റർ മുഹമ്മദ് നാഫി എം വി (വിദ്യാർത്ഥി കർഷകൻ) എന്നീ കർഷകരെയാണ് ആദരിച്ചത്.
നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ വി ഗൗരി, ടി പി ലത, പി ഭാർഗ്ഗവി, കൗൺസിലർമാരായ ഇ. ഷജീർ, പി ബിന്ദു, നഗരസഭാ സെക്രട്ടറി കെ മനോജ് കുമാർ, സി.ഡി. എസ് ചെയർ പേഴ്സൺ പി. എം സന്ധ്യ, എൻ.എസ് സി ബാങ്ക് പ്രസിഡന്റ് അഡ്വ.കെ വി രാജേന്ദ്രൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ കരുവക്കാൽ ദാമോദരൻ, രമേശൻ കാര്യങ്കോട്, എറുവാട്ട് മോഹനൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രാജീവൻ പുതുക്കുളം, കെ.വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കൃഷ്ണ വേദിക സ്വാഗതവും അസി. കൃഷി ഓഫീസർ മോളി തോമസ് നന്ദിയും പറഞ്ഞു.