എസ് എസ് എൽ സി പരീക്ഷയിൽ നീലേശ്വരത്തെ രണ്ട് വിദ്യാലങ്ങളും 100% വിജയംനേടി. കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ ഹയർ സെക്കണ്ടറി സ്കൂൾ തുടർച്ചയായി നൂറ് ശതമാനം ഉറപ്പിച്ചപ്പോൾ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ 315 വിദ്യാർത്ഥികളെ പരീക്ഷക്ക് ഇരുത്തി 49 മുഴുവൻ എപ്ലസുമായി വീണ്ടും നൂറ് മേനി വിജയം നേടുകയായിരുന്നു. നീലേശ്വരത്തിനടുത്തുള്ള വിദ്യാലയങ്ങളിലെ വിജയവും വളരെ തിളക്കമാർന്നതാണ്. വിജയികളായ മുഴുവൻ വിദ്യാർഥികളെയും കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷ കൺട്രോളറും നീലേശ്വരം നഗരസഭ മുൻ ചെയർമാനുമായ പ്രൊഫ. കെ. പി ജയരാജൻ പറഞ്ഞു. നീലേശ്വരം നഗരസഭയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവിയും അഭിനന്ദിച്ചു. നീലേശ്വരം നഗരസഭയിലെ നൂറു ശതമാനം വിജയം നേടിയ രാജാസ് ഹയർ സെക്കൻഡറി സ്കൂളിലേയും കോട്ടപ്പുറം സി.എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലേയും വിദ്യാർത്ഥികൾ അദ്ധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ എന്നിവരേയുമാണ് ഭാർഗ്ഗവി അഭിനന്ദിച്ചത്.