നീലേശ്വരം :മർച്ചൻ്റ്സ് വനിതാവിങ് നീലേശ്വരം യൂനിറ്റ് നീലേശ്വരം താലൂക്ക് ആശുപത്രിയുമായി സഹകരിച്ച് സ്തനാർബുദ – ഗർഭാശയഗള ക്യാൻസർ നിർണ്ണയ ക്യാമ്പ് നടത്തി. നീലേശ്വരം വ്യാപാര ഭവനിൽ താലുക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എ ടി മനോജ് ക്യാമ്പ് ഉൽഘാടനം ചെയ്തു. വനിതാവിങ് നീലേശ്വരം യൂനിറ്റ് പ്രസിഡൻറ് ജയലക്ഷ്‌മി സുനിൽ അധ്യക്ഷത വഹിച്ചു. കെവിവിഇഎസ് നീലേശ്വരം യൂനിറ്റ് പ്രസിഡൻറ് കെ.വി.സുരേഷ്കുമാർ, ജനറൽ സെക്രട്ടറി എ.വിനോദ് കുമാർ, ട്രഷറർ എം.മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു.
വനിതാവിങ്ജനറൽ സെക്രട്ടറി ശുഭ പ്രകാശ് സ്വാഗതവും ട്രഷറർ ബിന്ദു കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.