നീലേശ്വരം : മുൻമുഖ്യമന്ത്രിയും, കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗത്തോടെയും ആചരിച്ചു. ഡോ.ഖാദർ മാങ്ങാട് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, ബ്ലോക്ക് പ്രസിഡണ്ട് മഡിയൻ ഉണ്ണികൃഷ്ണൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് എം. രാധാകൃഷ്ണൻ നായർ, ദളിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പി.രാമചന്ദ്രൻ, എൻ.എസ്.സി. ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ.വി.രാജേന്ദ്രൻ, ഒബിസി കോൺഗ്രസ്സ് ജില്ലാ ചെയർമാൻ എം.വി.ഭരതൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശിവപ്രസാദ് അറുവാത്ത്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ഇ എൻ.പത്മാവതി, മണ്ഡലം പ്രസിഡണ്ട് കെ.എം.ശ്രീജ, കെ എസ് എസ് പി.എ. മണ്ഡലം പ്രസിഡണ്ട് രവീന്ദ്രൻ കൊക്കോട്ട് എന്നിവർ സംസാരിച്ചു. സി. സുനിൽ കുമാർ സ്വാഗതവും കെ.വി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു