നീലേശ്വരം: ജീവകാരുണ്യ പ്രവർത്തനത്തിനു തുക കണ്ടെത്താൻ നീലേശ്വരം കോട്ടപ്പുറം ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഒൻപതാമത് കോട്ടപ്പുറം അഖിലകേരള നാടകോത്സവത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി.
കോട്ടപ്പുറത്തെ നീലേശ്വരം മുൻസിപ്പൽ ടൗൺ ഹാളിൽ നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി.സി.സുരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. നാടക- സിനിമാനടൻ കണ്ണങ്കൈ കുഞ്ഞിരാമൻ നാടകോത്സവ പോസ്റ്റർ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ മാട്ടുമ്മൽ കൃഷ്ണൻ മാട്ടുമ്മൽ പ്രമോദിൽ നിന്ന് ആദ്യഫണ്ട് ഏറ്റുവാങ്ങി. ഓർച്ച വാസു, ഇ വി ഷാജി, കണിച്ചിറ നാരായണൻ, പി.അരവിന്ദൻ, ടി.വി.സജീവൻ എന്നിവർ സംസാരിച്ചു. സാമ്പത്തിക കമ്മിറ്റി കൺവീനർ എം.പി.ചന്ദ്രൻ മാസ്റ്റർ സ്വാഗതവും കുഞ്ഞിരാമൻ കിഴക്കേമുറി നന്ദിയും പറഞ്ഞു. കഴിഞ്ഞ 10 വർഷക്കാലത്തിനിടെ ഏകദേശം 250 ൽ പരം അശരണ രോഗികളുടെ ചികിത്സാ ചെലവിലേക്ക് ശ്രീവൈകുണ്ഠം നാട്യവേദി ചാരിറ്റബിൾ ട്രസ്റ്റ് നാടകോത്സവത്തിലൂടെ കണ്ടെത്തിയ തുക നൽകിയിട്ടുണ്ട്.