The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നീലേശ്വരം ജേസീസ് സുവർണ്ണജൂബിലി ആഘോഷം: ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

അമ്പത് വർഷത്തിന്റെ നിറവിൽ നിൽക്കുന്ന നീലേശ്വരം ജെ.സി.ഐയുടെ സുവർണ്ണ ജൂബിലി ആഘോഷം ‘സുവർണ്ണ മഹോത്സവം-2024’ ന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എട്ട്, ഒമ്പത് ക്ളാസ്സുകളിലെ അമ്പത് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ലീഡേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മുൻ ദേശീയ പ്രസിഡണ്ടും സുവർണ്ണ ജൂബിലി സംഘാടകസമിതി ചെയർമാനുമായ അഡ്വ.എ.വി.വാമനകുമാർ അധ്യക്ഷനായി. ഉദ്ഘാടനത്തെത്തുടർന്ന് നടന്ന ‘മുതുകാടും കുട്ട്യോളും’ -പരിപാടിയിൽ ഗോപിനാഥ് മുതുകാട് വിദ്യാർത്ഥികളുമായി സംവദിച്ചു.ലീഡേഴ്‌സ് ക്ലബ്ബ് ചെയർമാൻ പി.ആർ. ശ്രീനി, കാർഷിക വികസന വെൽഫേയർ സൊസൈറ്റി പ്രസിഡണ്ട് കെ.പി രവീന്ദ്രൻ, സോൺ വൈസ് പ്രസിഡണ്ട് ശ്രീലാൽ കരിമ്പിൽ, പ്രവീൺ മേച്ചേരി, പി. കെ ദീപേഷ്, ഷൈബുമോൻ തുടങ്ങിയവർ സംസാരിച്ചുവി.വിധ പരിശീലന പരിപാടികളിലൂടെ വിദ്യാർത്ഥികളിൽ നേതൃഗുണം വളർത്തിയെടുക്കുന്നതിനാണ് ലീഡേഴ്സ് ക്ലബ് രൂപീകരിച്ചത്.

Read Previous

ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍

Read Next

യുവാവിനെ ഇരുമ്പു പൈപ്പുകൊണ്ട് അടിച്ചു പരുക്കേൽപിച്ച ഭാര്യക്കും കുടുംബത്തിനുമെതിരേ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!