
നീലേശ്വരം: നീലേശ്വരം ഇന്ത്യൻ റസ്റ്റോറൻറ് ഉടമയും ആദ്യകാല മുസ്ലി ലീഗ് നേതാവുമായ പടന്നക്കാട്ടെ സി എച്ച് മുഹമ്മദ് കുഞ്ഞി ഹാജി(86) അന്തരിച്ചു. ഭാര്യ: കുഞ്ഞാമിന. മകൾ: റസിയ. മരുമകൻ: മുഹമ്മദ് സഫറുള്ള (കെ എസ് ആർ ടി സി മുൻ സോണൽ ഓഫീസർ). സഹോദരങ്ങൾ: മറിയം, ആയിഷ. മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റിയുടെ പ്രഥമ അംഗവും പടന്നക്കാട് ജമാഅത്തിന്റെ മുൻപ്രസിഡന്റും നീലേശ്വരം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ദീർഘകാലം ഭാരവാഹിയുമായിരുന്നു. നിലവിൽ പടന്നക്കാട് ഐഡിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രസിഡണ്ടാണ്.