നീലേശ്വരം ബീവറേജസിൽ ഉൾപ്പെടെ 15ഓളം കവർച്ചാ കേസുകളിൽ പ്രതി അറസ്റ്റിലായി. കണ്ണൂർ ചൊക്ലി പെരിങ്ങത്തൂർ കരിയാട് പടന്നക്കര സ്വദേശി സനീഷ് ജോർജ് എന്ന സനലിനെയാണ് (44)കാസർകോട് ഡി വൈ എസ് പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോഴിക്കോട് താമസിച്ചാണ് ഇയാൾ കവർച്ച നടത്തിയിരുന്നത്. കഴിഞ്ഞയാഴ്‌ച കാസർകോട് കോടതിയിൽ കവർച്ച നടത്തിയപ്പോൾ ലഭിച്ച പ്രതിയുടെ സി.സി.ടി.വി ദൃശ്യമാണ് പ്രതിയെ കണ്ടെത്താനായത്. വിദ്യാനഗറിലെ മരമില്ല് കുത്തി തുറന്ന് മൂന്ന് ലക്ഷത്തോളം രൂപകവർച്ച ചെയ്തതും സനീഷ് ജോർജാണ്. ഒരു മാസം മുൻപ് ഹോസ്‌ദുർഗ് കോടതിയിലും കവർച്ചക്ക് ശ്രമിച്ചു. കഴിഞ്ഞമാസം 25ന് നീലേശ്വരത്ത് ബീവറേജസ് കോർപ്പറേഷനിൽ കുത്തി തുറന്ന കവർച്ച നടത്തിയതും സനീഷ് ജോർജാണെന്നും പൊലീസ് പറഞ്ഞു. പഴയങ്ങാടി ബീവറേജ് ധർമ്മടത്ത് സ്കൂളിലും പോസ്റ്റ് ഓഫീസിലും പ്രതികവർച്ചകൾ നടത്തി. നാദാപുരം കോടതി പോസ്റ്റ് ഓഫീസ് വെള്ളമുണ്ട സ്കൂളിലും പോസ്റ്റ് ഓഫീസിലും വയനാട് സുൽത്താൻ ബത്തേരി കോടതി പാലക്കാട് കസബ പോസ്റ്റ് ഓഫീസ്, കൊയിലാണ്ടി പോസ്റ്റ് ഓഫീസ്, ബാങ്ക്, കാസർകോട് സ്‌കൂളിലുൾപ്പെടെ സനൽ ജോർജ് കവർച്ച നടത്തി. 15 കേസുകൾ ഇതോടെ തെളിയിക്കപ്പെട്ടു. പ്രതി നേരത്തെ ജയിലിലായിരുന്നു. ജില്ലാ പൊലീസ് മേധാവി പി. ബിജോയി, അഡീഷണൽ എസ്.പി പി. ബാലകൃഷ്‌ണൻ നായർ, ഡി.വൈ എസ്.പി സി.കെ. സുനിൽ കുമാർ, എന്നിവരുടെ നേതൃത്വം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിൽ ആയത്. വിദ്യാനഗർ പൊലീസ് ഇൻസ്പെക്‌ടർ യു.പി. വിപിൻ സബ് ഇൻസ്പെക്‌ടർമാരായ വി. രാമകൃഷ്ണൻ, വിജയൻ മേലത്ത് .കെ. പ്രസാദ്, തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.