നീലേശ്വരം: ആസാമിൽ തീവ്രവാദക്കേസിൽ പ്രതിയായ പശ്ചിമബംഗാൾ സ്വദേശിയായ യുവാവിനെ പടന്നക്കാട്ടെ ക്വാർട്ടേഴ്സിൽ വച്ച് എൻ ഐ എ അറസ് ചെയ്തു. എം ബി ഷാബ്ഷേഖ് (32)ആണ് ബുധനാഴ്‌ച പുലർച്ചെ അറസ്റ്റിലായത്. എന്നാൽ അറസ്റ്റിലായ ഷാബ് ബംഗ്ലാദേശ് പൗരനാണോയെന്ന സംശയവും അധികൃതർക്കുണ്ട്. ആസാമിൽ യു എ പി എ കേസിൽ പ്രതിയായതോടെയാണ് ഷാബ്ഷേഖ് കേരളത്തിലേയ്ക്ക് കടന്നത്. ഇയാളെ കണ്ടെത്താൻ ആസാം പൊലീസും എൻ ഐ എയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് ഷാബ്ഷേഖിൻ്റെ ഒളിത്താവളം കണ്ടെത്തി അറസ്റ്റു ചെയ്തത്.