The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

‘അടുത്ത പണി യൂട്യൂബിന്’;പുതിയ ആപ്പ് അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്ക്

അടുത്ത എതിരാളി യൂട്യൂബ് ആണെന്ന് പ്രഖ്യാപിച്ച് എക്സ് ഉടമ ഇലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നൽ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്‌സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഗൂഗിളിന് മാത്രമല്ല, മറ്റ് സോഷ്യൽ മീഡിയ ഭീമൻമാരുമായും ഏറ്റുമുട്ടാനാണ് മസ്കിന്റെ പദ്ധതി. ഈ ആഴ്ച തന്നെ ഇതിനായുള്ള ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം യൂട്യൂബിന്റെതിന് സമാനമായ മൊണിറ്റൈസേഷൻ പോളിസി മസ്ക് എക്സിൽ ചെയ്തിരുന്നു. നിലവിൽ എക്സിലെ മികച്ച കണ്ടന്റ് ക്രിയേറ്റർമാർക്ക് എക്സിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്.യൂട്യൂബിലുള്ള കണ്ടന്റ് ക്രിയേറ്റർമാരെ എക്സിന്റെ ആപ്പിലേക്ക് ആകർഷിക്കാനായി യൂട്യൂബിലും മികച്ച മൊണിറ്റൈസേഷൻ പോളിസി മസ്ക് തയ്യാറാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പരസ്യങ്ങൾ വഴി തന്നെയായിരിക്കും ഈ പ്ലാറ്റ്ഫോമിലും വരുമാനം എത്തിക്കുക.

നിലവിൽ എക്സിൽ 80,000ത്തിൽ അധികം ക്രിയേറ്റർമാർ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലഭിക്കുന്ന വരുമാനത്തിന്റെ 55 ശതമാനം ആണ് ഇവർക്ക് ലഭിക്കുന്നത്. വൈകാതെ, ഓൺലൈൻ പണമിടപാടും ഡേറ്റിങ് സൗകര്യവും ഇ-കൊമേഴ്സ് സംവിധാനവുമൊക്കെയുള്ള ‘എവരിതിങ് ആപ്പാ’ക്കി മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സിനെ മാറ്റാനാണ് മസ്ക് ഉ​ദ്ദേശിക്കുന്നത്.

Read Previous

പനയന്തട്ട ശ്രീദേവിയമ്മ അന്തരിച്ചു

Read Next

ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!