The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കൊച്ചിയിൽ അരുംകൊല; നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിയുന്നതിന്‍റെ ദൃശ്യം സിസിടിവിയില്‍

കൊച്ചി: കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഫ്ലാറ്റിൽ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഏറെ ഞെട്ടിക്കുന്ന ദൃശ്യമാണിത്. ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ് കുട്ടിയെ എറിയുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ കൊന്ന ശേഷമാണോ എറിഞ്ഞത്, അതോ എറിഞ്ഞ് കൊന്നതാണോ എന്നതൊന്നും വ്യക്തമല്ല. ഇന്നലെ ജനിച്ച കുഞ്ഞാണിത് എന്നാണ് സൂചന.

കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റില്‍ താമസക്കാര്‍ ആരുമില്ലെന്നാണ് അറിയുന്നത്. പുറത്തുനിന്ന് ആരെങ്കിലും വന്നാണോ ഇത് ചെയ്തത് എന്നാണിപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്. വരും മണിക്കൂറുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.

Read Previous

പള്ളികമ്മറ്റിയുടെ അരിയിൽ കളിയാട്ടത്തിന് അന്ന ദാനം

Read Next

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍ ശരിവച്ച് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!