15 മാസത്തിനുശേഷമാണ് മദ്യത്തിന്റെ വില വര്‍ധന. 2022 നവംബറില്‍ മദ്യത്തിന്റെ വില്‍പ്പന നികുതി ശതമാനം വര്‍ധിപ്പിച്ചിരുന്നു. 2023-24 ബഡ്ജറ്റില്‍ സെസും ഏര്‍പ്പെടുത്തിയിരുന്നു. ബെവ്‌കോയും മദ്യകമ്പനികളും തമ്മിലുള്ള റേറ്റ് കോണ്‍ട്രാക്ട് അനുസരിച്ചാണ് മദ്യവില നിശ്ചയിക്കുന്നത്. ഓരോ വര്‍ഷവും വിലവര്‍ധന കമ്പനികള്‍ ആവശ്യപ്പെടാറുണ്ട്. ചില വര്‍ഷങ്ങളില്‍ വിലകൂട്ടി നല്‍കും.
മദ്യത്തിന്റെ ഉത്പാദനത്തിന് ചെലവ് കൂടിയെന്ന മദ്യക്കമ്പനികളുടെ ആവശ്യം ന്യായമാണെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ചാണ് ബെവ്‌കോ മദ്യവില കൂട്ടിയത്. എഥനോള്‍ വില കൂടിയതാണ് മദ്യവില കൂടാന്‍ കാരണമായി പറയുന്നത്. ഇതേ എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനാണ് പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കിയത്. പാലക്കാട് ബ്രൂവറി തുടങ്ങി എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനായാല്‍ സംസ്ഥാനത്ത് മദ്യവിലയിലും ഇത് പ്രതിഫലിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.