
പയ്യന്നൂർ : എട്ടിക്കുളം മുസ്ലിം എജുക്കേഷൻ സൊസൈറ്റി ( ഇ എം ഇ എസ്സ് )യുടെ 2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി അഹമ്മദ് എൻ പി (പ്രസിഡന്റ്), ഇസ്ഹാക്ക് കണ്ടത്തിൽ (ജനറൽ സെക്രട്ടറി), അഹമ്മദ് എ (വൈസ് പ്രസിഡന്റ്), ഇബ്രാഹിം എൻ എ വി (ജോ. സെക്രട്ടറി), നജീബ് എ (സ്കൂൾ മാനേജർ) എന്നിവർ ഉൾപെടെ 19 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു.
വാർഷിക ജനറൽബോഡി യോഗത്തിൽ എം ടി അബ്ദുല്ല അധ്യക്ഷതവഹിച്ചു. എൻ എ വി ഇബ്രാഹിം, ഇക്ബാല്‍ എ, കെഇസ്ഹാക്ക്, എ നജീബ്, എൻ ടി മുസ്തഫ, എം ടി ഷംസുദ്ദീൻ തുടങ്ങിയവർപ്രസംഗിച്ചു.