കാസർകോട്: വിവാഹം കഴിഞ്ഞതിന്റെ രണ്ടാമത്തെ ആഴ്ച നവവധുവിനെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവിനും മാതാവിനും എതിരെ കുമ്പള പോലീസ് കേസെടുത്തു. മഞ്ചേശ്വരം ധർമ്മത്തടുക്ക ബാറഡുക്കയിലെ ഫാത്തിമത്ത് സമീറ (20)യെ പീഡിപ്പിച്ചതിന് ഭർത്താവ് മംഗൽപാടി മുട്ടൻ കുന്നിൽ മുഹമ്മദ് റിയാസ് (20), മാതാവ് ഖദീജ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മാർച്ച് 3നാണ് ഫാത്തിമത്ത് സമീറയും മുഹമ്മദ് റിയാസും തമ്മിൽ വിവാഹിതരായത്. പിന്നീട് ഭർതൃ വീട്ടിൽ താമസിച്ച് വരെ മാർച്ച് 21 മുതൽ ഭർത്താവും മാതാവും ചേർന്ന് പീഡിപ്പിക്കുകയാണെന്നും ബുധനാഴ്ച വയറ്റത്ത് ചവിട്ടി വീഴ്ത്തി അടിച്ചു പരിക്കേൽപ്പിച്ചു എന്നും ഫാത്തിമത്ത് സമീറ പരാതിയിൽ പറയുന്നു.