നീതി നിഷേധത്തിനെതിരെ പടന്നക്കാട് നെഹ്റു കോളേജ് പ്രിൻസിപ്പാളിനെയും അധ്യാപകരെയും ജീവനക്കാരെയും കോളേജ് ക്യാമ്പസിനകത്ത് പൂട്ടിയിട്ട എംഎസ്എഫ്,കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴരയോടെയാണ് നെഹ്റു കോളേജിൽ സംഘർഷം ഉണ്ടായത്.
എംഎസ്എഫ് യൂണിറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് ഉയർത്തിയ കൊടിമരം നശിപ്പിച്ചതിനെ ചൊല്ലി കോളേജിൽ എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിൽ കോളേജ് അധികൃതർ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ കോളേജിനു മുന്നിൽ ഉപവാസ സമരം നടത്തിയിരുന്നു. രണ്ടുദിവസം ഉപവാസ സമരം നടത്തിയിട്ടും കോളേജ് അധികൃതർ വിദ്യാർഥികളുമായി ചർച്ച നടത്താൻ പോലും തയ്യാറായിരുന്നില്ല. ഉപവാസത്തിനിടയിൽ കുഴഞ്ഞുവീണ കെഎസ്‌യു ജില്ലാ സെക്രട്ടറി കീർത്തയെയും, അവശരായ ജില്ലാ സെക്രട്ടറിമാരയ ആശിഷ് പ്രവർത്തകരായ മുഹമ്മദ് റാഫി, തൗഫീഖ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കെഎസ്‌യു എംഎസ്എഫ് പ്രവർത്തകരും പ്രിൻസിപ്പാളിനെയും അധ്യാപകരെയും ജീവനക്കാരെയും കോളേജിനകത്ത് പൂട്ടിയിട്ടത്. കോളേജ് ഗേറ്റ് അടച്ചുപൂട്ടി കൊണ്ടായിരുന്നു ഉപരോധം. അതിനാൽ ആർക്കും കോളേജിന് പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല.പിന്നീട് പ്രിൻസിപ്പൽ വിവരം നൽകിയതിൻറെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂർ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഷിബിൻ ഉപ്പിലി കൈ, യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികളായ ന്യൂമാൻ, അഖിൽ, വിഷ്ണു കാ എംഎസ്എഫ് ജില്ലാ നേതാവ് ജംഷീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതിനുശേഷമാണ് അധ്യാപകർക്ക് കോളേജ് ക്യാമ്പസിൽ നിന്നും പുറത്തേക്കിറങ്ങാൻ കഴിഞ്ഞത്. കോളേജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എംഎസ്എഫ് കെഎസ്‌യു പ്രവർത്തകരെ മാത്രം കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തതിനെ തുടർന്നാണ് ഇവിടെ ഉപവാസവും സംഘർഷവും നടന്നത്.