
നീലേശ്വരം:നെഹ്‌റു കോളേജ് പൂർവ വിദ്യാർത്ഥികളുടെ യുഎഇ കൂട്ടായ്മയായ നാസ്ക കോളേജിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി രണ്ടര ലക്ഷം രൂപ കൈമാറി. പ്രിൻസിപ്പാലിനു കൈമാറി നാസ്ക ട്രഷറർ ഷാക്കിറ മുനീറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് സുകുമാരൻ മണിക്കോത്ത് പ്രിൻസിപ്പൽ ഡോ. മുരളിക്ക് തുക കൈമാറി. ചടങ്ങിൽ
നെഹ്‌റു കോളേജ് മാനേജർ രാമനാഥൻ, അലുംനി അസോസിയേഷൻ പ്രസിഡന്റ് (ഇന്ത്യ ) കെവി പ്രസാദ്, ജനറൽ സെക്രട്ടറി നന്ദകുമാർ കൊറോത്ത്, കോളേജ് സൂപ്രണ്ട് ബാലഗോപാൽ, നാസ്ക എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാഫി, പ്രസീൻ, അസോസിയേഷൻ സെക്രട്ടറി ചന്ദ്രബാബു, നാസ്ക ജോയിന്റ് ട്രഷറർ സനേഷ്, നാസ്ക അംഗം ഡോ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. യോഗത്തിൽ നാസ്ക വൈസ് പ്രസിഡന്റ് റാണി നമ്പ്യാർ സ്വാഗതവും ഡോ വിനീഷ് നന്ദിയുംപറഞ്ഞു.