The Times of North

Breaking News!

അമ്മയുടെ അസുഖം മാറാത്തതിന് മകൻ ജീവനൊടുക്കി   ★  പോലീസ് മുന്നറിയിപ്പ് സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നു   ★  കരിന്തളത്ത് കുടുംബശ്രി വാർഷികത്തിന് തുടക്കമായി   ★  വയനാട്ടുകുലവൻ തെയ്യംകെട്ടിന് മുന്നോടിയായി താംബൂലപ്രശ്നം നടത്തി   ★  യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് : വടക്കൻ കേരളത്തിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാഞ്ഞങ്ങാട് കുറച്ചുകാലമായി കടുത്ത അവഗണന നേരിടുകയാണ്. ജില്ലയിൽ വരുമാനത്തിലും യാത്രക്കാരിലും മുൻപന്തിയിൽ ഉള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളുടെയും സ്റ്റോപ്പ് ഇതുവരെയും പുന:സ്ഥാപിക്കാത്ത നിലയിലാണ് ഉള്ളത്. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും സ്റ്റേഷൻ കവാടത്തിനോട് അടുത്തതുമായ വടക്കുഭാഗത്ത് ഫൂട്ടോവർ ബ്രിഡ്ജ് ഇല്ലാത്തത് വൻ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. കഴിഞ്ഞദിവസം നിരപരാധികളായ മൂന്നു സ്ത്രീകളുടെ ജീവനാണ് നഷ്ടപ്പെട്ടത്.
സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറുകളുടെ എണ്ണം കുറച്ചതും ഇൻഫർമേഷൻ കേന്ദ്രം നിർത്തലാക്കിയതും സാധാരണ യാത്രക്കാരെ ഏറെ കഷ്ടപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ റെയിൽവേ കാഞ്ഞങ്ങാട് സ്റ്റേഷനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 28ന് വൈകുന്നേരം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. ഇതു സംബന്ധിച്ച് ചേർന്ന യോഗത്തിൽ ഗംഗാധരൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ വി കൃഷ്ണൻ, ബംഗളം പി കുഞ്ഞി കൃഷ്ണൻ,ജില്ലാ കൗൺസിൽ അംഗങ്ങളായ സി കെ ബാബുരാജ്, കരുണാകരൻ കുന്നത്ത്, ഏ. ദാമോദരൻ, എൻ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Read Previous

സിപിഎം ലോക്കൽ സമ്മേളനം : സംഘാടകസമിതി രൂപീകരണം 29 ന്

Read Next

കുമ്പഡാജെ പി എച്ച്സി ദേശീയ ഗുണനിലവാര പട്ടികയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73