
നീലേശ്വരം : മന്നൻപുറത്തുകാവിലെ അരമന നായരച്ചനും പ്രമുഖനായ ആധ്യാത്മിക ആചാര്യനും പ്രഭാഷകനുമായ എ കെ ബി നായർ പേരോൽ ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം സന്ദർശിച്ചു.
ശ്രീരാമനവമിയോടനുബന്ധിച്ചായിരുന്നു സന്ദർശനം.
വസന്തോത്സവം നടന്നു വരുന്ന ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ഇദ്ദേഹത്തിന് ആചാര്യപരവും ഭക്തിനിർഭരവുമായ സ്വീകരണം നൽകി. ഇതാദ്യമായാണ് ഇദ്ദേഹം ക്ഷേത്രത്തിലെത്തിയത്. എൻ ഗണപതി കമ്മത്ത്, എൻ എസ് പൈ, എൻ രഘുവീർ പൈ, ഉദയശങ്കർ പൈ, അശ്വിൻ പൈ ചട്ടഞ്ചാൽ, വസുദേവ കമ്മത്ത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഡോ എൻ ആർ റാവു പൊന്നാടണിയിച്ചു. വസന്തമണ്ഡപത്തിൽ നിന്ന ഇദ്ദേഹം പ്രസാദം സ്വീകരിച്ചു. ജയാനന്ദ ഭട്ട്, കെ ഗോവിന്ദ ഭട്ട് എന്നിവർ പ്രാർത്ഥന നടത്തി. നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.