
നീലേശ്വരം: കേരളം ഇന്ത്യയിലല്ലേ എന്ന ചോദ്യമുയർത്തി കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും, വിദ്യഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ എടുത്ത് കളഞ്ഞ് കാവി വൽക്കരിക്കുന്നതിനെതിരെയും സി പി ഐ എം നീലേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കുന്നു.
നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 മുതൽ 23 വരെ നടക്കുന്ന കാൽനട പ്രചരണ ജാഥ ഏരിയയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 20 ന് വൈകിട്ട് 4 ന് അഴിത്തലയിൽ സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി എം രാജൻ ജാഥാ ലീഡറും, ജില്ലാ കമ്മിറ്റി അംഗം പി പി മുഹമ്മദ് റാഫി ജാഥാ മാനേജറുമായ കാൽനട പ്രചരണ ജാഥ 23 ന് പരപ്പയിൽ സമാപിക്കും. 21 വെളളി 9 30 ന് നീലേശ്വരം ബസാർ (ട്രഷറി ജംഗ്ഷൻ), 10.30 -ആനച്ചാൽ, 11 15 ന് – പള്ളിക്കര, 12.00 – ചാത്തമത്ത്,
12.30 ന് – പാലായി (ഉച്ചഭക്ഷണം). ഉച്ചയ്ക്ക് ശേഷം 3. ന് – വട്ടപ്പൊയിൽ, 4 ന് -കോൺവെൻ്റ് ജംഗ്ഷൻ, 5 ന് -ആലിൻകീഴിൽ,6 ന് -ബങ്കളത്ത് സമാപിക്കും. സമാപന യോഗം സംസ്ഥാന കമ്മിറ്റി അംഗം എം വി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും.
22 ന് രാവിലെ 9 30 ന് -എരിക്കുളം, 10 30 ന് -കുലോംറോഡ്, 11 ന് -കാലിച്ചാംപൊതി,12 ന് – അമ്പലത്തുകര, 12 30 ന് -പുത്തക്കാൽ (ഉച്ചഭക്ഷണം). ഉച്ചയ്ക്ക് ശേഷം 3 ന് – മുണ്ടോട്ട്, 4 ന് -കോതോട്ട്പാറ, 5 ന് -മൂന്ന്റോഡ്, 6 ന് -ചായ്യോത്ത് സമാപിക്കും. സമാപന യോഗം മുൻ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ ഉദ്ഘാടനം ചെയ്യും. 23 ന് രാവിലെ 9.30 ന് -ചോയ്യംങ്കോട്, 10 30 ന് -കൊല്ലംമ്പാറ,
11 30 ന് – നെല്ലിയടുക്കം, 12.30 ന് -കരിന്തളം ബാങ്ക് (ഉച്ചഭക്ഷണം). ഉച്ചയ്ക്ക് ശേഷം 3ന് -കാലിച്ചാമരം, 4 ന് – പെരിയങ്ങാനം, 4.30 ന് -ബിരിക്കുളം
5 ന് പുലിയംകുളം, 6 ന്-പരപ്പയിൽ സമാപനം. സമാപന പൊതുയോഗം ജില്ല കമ്മിറ്റിയംഗം കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രമുഖ നേതാക്കൾ പ്രസംഗിക്കും.