
നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവൽ പൈനി തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ എട്ട്, ഒൻപത് തീയതികളിൽ ആഘോഷിക്കും. എട്ടിന് വൈകുന്നേരം 5 മണി മുതൽ പ്രാസാദശുദ്ധി ക്രിയകൾ, രക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശപൂജ, അസ്ത്ര കലശ പൂജ, വാസ്തു കലശാഭിഷേകം, വാസ്തു പുണ്യാഹം, ഭഗവതി സേവ, സർപ്പബലി, അത്താഴ പൂജ. ഒൻപതിന് രാവിലെ 6 മണി മുതൽ നട തുറന്ന് അഭിഷേകം, മലർ നിവേദ്യം, ഉഷ:പൂജ, മഹാഗണപതി ഹോമം, മഹാ മൃത്യുഞ്ജയ ഹോമം, ബിംബശുദ്ധി കലശപൂജ, ചതുശുദ്ധി, ധാര, പഞ്ചഗ പഞ്ചഗവ്യം, പഞ്ചകം, 25 കലശപൂജ, കലശാഭിഷേകം. ഉച്ചപൂജയ്ക്ക് ശേഷം അന്നദാനത്തോടെ സമാപിക്കും.