
നീലേശ്വരം : മാലിന്യ മുക്തം നവകേരളം ക്യാമ്പെയിൻ്റെ ഭാഗമായി നീലേശ്വരം നഗരസഭയെ നഗരസഭ ചെയർപേഴ്സൺ ടി വി. ശാന്ത സംമ്പൂർണ്ണ മാലിന്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് വിവിധ നേട്ടങ്ങൾ വിലയിരുത്തിയാണ് നഗരസഭ പ്രഖ്യാപനം നടത്തിയത്. നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.പി ലതയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ നഗരസഭാ സെക്രട്ടറി മനോജ് കുമാർ.കെ സ്വാഗതം പറഞ്ഞു നഗരസഭാ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി ഗൗരി , കൗൺസിലർ പി.കെ ലത സി.ഡി.എസ്. ചെയർപേഴ്സൺ പി.എം സന്ധ്യ ഹെൽത്ത് സൂപ്പർ വൈസർ അജിത്ത് സി. ഫിലിപ്പ് എന്നിവർ ആശംസകളറിയിച്ച് സംസാരിച്ചു. കൗൺസലർ മാരായ ടി.വി ഷീബ , ഇ അശ്വതി , കെ. ജയശീ , ദാക്ഷായണി കുഞ്ഞിക്കണ്ണൻ , വി. വി ശ്രീജ. സതി. വി.വി. പി.പി ലത, കെ നാരായണൻ , പി. വത്സല, പി. കുഞ്ഞിരാമൻ, പി ശ്രീജ , കെ മോഹനൻ , ഹരിതകർമ്മസേനാംഗങ്ങൾ, വിവിധ സ്ഥാപന മേധാവികൾ, വാർഡ് സഭാ പ്രധിനിധികൾ കുടുംബശ്രീ പ്രവർത്തകർ , നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, തുടങ്ങി. ഇരുന്നൂറോളം പേർ പങ്കെടുത്തു . മികച്ച വാർഡ് 3 -വാർഡ് കിഴക്കൻ കൊഴുവൽ,മികച്ച സ്ഥാപനങ്ങളായ അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ . നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എൻ.കെ ബി.എം ഹോമിയോ ആശുപത്രി .എൽ ഐ. സി ഓഫ് ഇന്ത്യ . മികച്ച ഓഡിറ്റോറിയം ആരാധനാ ഓഡിറ്റോറിയം മികച്ച ഹരിത വായനശാല വിദ്യാപോഷിണി വായനശാല ‘മികച്ച ഹരിത പൊതു ഇടം കോൺവെൻ്റ് ജംഗ്ഷൻ . മികച്ച ഹരിത വിദ്യാലയം ജി എൽ പി. എസ് പരുത്തിക്കാമുറി മികച്ച ഹരിത അംഗനവാടി തോട്ടുംപുറം അംഗനവാടി മികച്ച അയൽകൂട്ടം. വാർഡ് 6 ഉദയ അയൽകൂട്ടം നീലേശ്വരം നഗരസഭ ഹരിതകർമസേന കൺസോർഷ്യം എന്നിവരെ ചടങ്ങിൽ നഗരസഭാധ്യക്ഷ ഉപഹാരം നൽകി. ആദരിച്ചു. ചടങ്ങിൽ ക്ലീൻസിറ്റി മാനേജർ എ. കെ. പ്രകാശൻ നന്ദി പറഞ്ഞു