
നഗരസഭ സി ഡി എസ് ഹാളിൽ നടന്ന സംഗമം നഗരസഭ ചെയർപേഴ്സൺ ടി. വി. ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി. പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ക്ഷേമാകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദീൻ അറിഞ്ചീറ ഉൾപ്പെടെയുള്ള കൗൺസിലർമാർ, സി ഡി എസ്, എ ഡി എസ് അംഗങ്ങൾ, നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള ജീവനക്കാർ, കുടുംബശ്രീ മിഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.സി ഡി എസ് ചെയർപേഴ്സൺ പി. എം. സന്ധ്യ സ്വാഗതം പറഞ്ഞു.