നീലേശ്വരം നഗരസഭ കുടുംബശ്രീ സി ഡി എസ് ബാലസഭ സംഗമം അറിവുത്സവം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ വെച്ച് നടന്നു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻ ഷംശുദ്ധീൻ അരിഞ്ചിറയുടെ അധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പി എം സന്ധ്യ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയർപേഴ്സൺ വി ഗൗരി, കൗൺസിലർമാരായ റഫീക്ക് കോട്ടപ്പുറം , ശ്രീജ വി വി , പി കെ ലത, പി വത്സല, ശ്രീജ പി, മോഹനൻ,മുൻ ഡി എം സി രാജശേഖരൻ എം കെ, മെമ്പർ സെക്രട്ടറി ടി വി രാജേഷ്, വൈസ് ചെയർപേഴ്സൺ എം ശാന്ത, ബാലസഭ ചെയർമാൻ ഋതിൻ കെ എം, വൈസ് ചെയർപേഴ്സൺ ആരാധ്യ ടി വി , എന്നിവർ ആശംസകൾ അറിയിച്ചു. ബാലസഭയുടെ ആർ പി. ജയശ്രീ എം നന്ദി പറഞ്ഞു. തുടർന്ന് അന്ധവിശ്വാസവും ശാസ്ത്രവും എന്ന വിഷയത്തെ ആസ്പദമാക്കി ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ രാഘവൻ മാസ്റ്റർ ക്ലാസ്സെടുത്തു.